Sorry, you need to enable JavaScript to visit this website.

കരിപ്പൂരിനോടുള്ളത് രാഷ്ട്രീയ കാരണങ്ങളാലുള്ള അവഗണന -കുഞ്ഞാലിക്കുട്ടി

കരിപ്പൂരിനോടുള്ള അവഗണനക്കെതിരേ കൊണ്ടോട്ടി നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി നത്തിയ സമരവലയവും പ്രതിഷേധ സംഗമവും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കൊണ്ടോട്ടി - കരിപ്പൂർ വിമാനത്താവളത്തോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലുള്ള അവഗണനയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.കരിപ്പൂർ വിമാനത്താവളത്തോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനക്കെതിരേ കൊണ്ടോട്ടി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി നടത്തിയ സമരവലയവും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ മേഖലയിലും മലബാറിനോട് ഇടതു സർക്കാരിന് അവഗണന നയം തന്നെയാണുള്ളത്.ഇതിനെതിരായി ജനാധിപത്യ മാർഗത്തിൽ വിവിധ തലങ്ങളിലുള്ള പ്രക്ഷോഭ പരിപാടികൾ തുടരും. ന്യായമായ ആവശ്യങ്ങൾ നേടിയെടുത്തിട്ടല്ലാതെ സമരങ്ങൾ അവസാനിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.


ഹജ് വേളകളിൽ യു.ഡി.എഫ് ഭരണ കാലത്ത് പൊതുമരാമത്ത് വകുപ്പും ഹജ് വകുപ്പും മുൻകൈയെടുത്ത് പ്രാദേശിക റോഡുകൾ അടക്കം നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു.ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും ദേവസ്വം വകുപ്പും മുൻകൈയെടുത്ത് അവിടെയും ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ യു.ഡി.എഫ് സർക്കാർ നടത്തിയിരുന്നു.എന്നാൽ ഇടത് സർക്കാർ ഇക്കാര്യത്തിലും കടുത്ത അവഗണനയാണ് കരിപ്പൂർ വിമാനത്താവളത്തോടും ഇവിടത്തെ ഹജ് എംബാർക്കേഷൻ പോയിന്റിനോടും പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


കൊണ്ടോട്ടി മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ. കെ. ആലി ബാപ്പു അധ്യക്ഷനായി. ടി.വി .ഇബ്രാഹിം എം.എൽ.എ വിശദീകരണ പ്രഭാഷണം നടത്തി.യു.ഡി.എഫ് ജനറൽ കൺവീനർ പി. കെ. സി. അബ്ദുറഹിമാൻ,പി.എ ജബ്ബാർ ഹാജി,കെ.എം,എ . റഹ് മാൻ, പി .എം .എ സമീർ, എ.ഷൗക്കത്തലി ഹാജി ,റിയാസ് മുക്കോളി, സറീന ഹസീബ്,അഡ്വ. ഫാത്തിമ റോഷ്‌ന, കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്‌സൺ സി.ടി. ഫാത്തിമത്ത് സുഹറ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി. ഷെജിനി ഉണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. കെ. അബ്ദുല്ലക്കോയ ചെറുകാവ് ,സി.വി. സക്കറിയ വാഴക്കാട്, ടി .പി .വാസുദേവൻ മാസ്റ്റർ വാഴയൂർ ,പി. കെ .ബാബുരാജ് മുതുവല്ലൂർ, എളങ്കയിൽ മുംതാസ് ചീക്കോട്, എം,പി ശരീഫ ടീച്ചർ,നസീം പുളിക്കൽ, ടി. വനജ ടീച്ചർ,വാസു കാരാട്, പി .അഹമ്മദ് കബീർ, അഡ്വ. കെ. പി മുജീബ് റഹ് മാൻ, എ.എ സലാം മാസ്റ്റർ സംസാരിച്ചു.
കെ .പി മൂസക്കുട്ടി,പി വി .എ ലത്തീഫ്,കെ .എം സൽമാൻ ,വി.പി സിദ്ധീഖ്,ഇ.എം ഉമ്മർ,ടി ആലി ഹാജി, എം. എ റഹീം,എൻ അച്ചു, പി.വി.എ ജലീൽ, പി.വി മുഹമ്മദലി,കെ.വി സൈനുദ്ദീൻ,ടി. ബഷീർ,പി.വി മജീദ് ,എം.കെ മൂസ ഫൗലദ്, ദിനേശൻ കടവ്,എം.പി മുഹമ്മദ് നേതൃത്വം നൽകി.
 

Latest News