എറണാകുളത്ത് ബെവ്‌കോ ഔട്ട്‌ലെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം

കൊച്ചി- മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ മദ്യം വാങ്ങാനെത്തിയ എടവനക്കാട് സ്വദേശി സോനു ഔട്ട്‌ലെറ്റിലെ ജീവനക്കാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചത് മറ്റു ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സോനുവിനെ കസ്റ്റഡിയിലെടുത്തു.

സംഭവസമയത്ത് സോനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസെത്തിയതോടെ മുങ്ങിയിരുന്നു. ഇയാള്‍ പിന്നീട് ഔട്ട്‌ലെറ്റിലെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന പെട്രോള്‍ ബോംബ് വെബ്‌കോ ഔട്ട്‌ലെറ്റിനു നേരെ എറിയുകയായിരുന്നു. തീ പടര്‍ന്നു പിടിക്കാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

Latest News