Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആദിപുരുഷ് പ്രദര്‍ശനം വൈകി; തിയേറ്ററില്‍ അഴിഞ്ഞാടി ആരാധകര്‍, ജയ് ശ്രീറാം വിളി

ഹൈദരാബാദ്- ആദിപുരുഷ് സിനിമാ പ്രദര്‍ശനം വൈകിയതിനെ തുടര്‍ന്ന്  തിയേറ്ററില്‍ ആരാധാകരുടെ അക്രമം. രാമചന്ദ്രപുരത്തെ ജ്യോതി തിയേറ്ററിലാണ് സിനിമക്കെത്തിയ ഏതാനും പേര്‍ അക്രമാസക്തരായത്.   
രാവിലെ 8.30ന് നിശ്ചയിച്ചിരുന്ന പ്രദര്‍ശനം സാങ്കേതിക തകരാറുകള്‍ കാരണം 40 മിനിറ്റ് വൈകിയിരുന്നു.
സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം  വൈകുമെന്ന മാനേജ്‌മെന്റ് മുന്‍കൂര്‍ പ്രഖ്യാപനം നടത്തിയെങ്കിലും, രോഷാകുലരായ ആരാധകര്‍ അക്രമം ആരംഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ തിയേറ്ററിന്റെ ജനല്‍ തകര്‍ത്തു. മറ്റുള്ളവര്‍ പശ്ചാത്തലത്തില്‍ 'ജയ് ശ്രീ റാം' എന്ന് വിളിച്ചു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ഒടുവില്‍ പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ ടിക്കറ്റുള്ളവര്‍ ഹാളില്‍ കയറി സിനിമ കണ്ടു.
 സംഭവത്തിനു പിന്നില്‍ വര്‍ഗീയതയല്ലെന്നും അറസ്റ്റിലായ അഞ്ച് പ്രതികളും ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരാണെന്നും രാമചന്ദ്രപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നഗരത്തില്‍ മറ്റ് അക്രമ സംഭവങ്ങളുണ്ടായിട്ടില്ലെന്നും പോലീസ് വിശദീകരിച്ചു.

 

Latest News