Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവയവദാനം സുതാര്യമായി തുടരണം: ഐ. എം. എ.

തിരുവനന്തപുരം- അവയവദാനവുമായി ബന്ധപ്പെട്ട് കോടതിയുടെ ഇടപെടലും ഇനി വരാനിരിക്കുന്ന അന്തിമ വിധിയും ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാന്‍ സഹായകരമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളത്തില്‍ ആയിരക്കണക്കിന് രോഗികള്‍ മരണത്തെ നേരില്‍ കണ്ട്  അവയവദാനത്തിന് കാത്തിരിക്കുന്നതിനാല്‍ ഈ മഹത്തായ പ്രക്രിയ അനസ്യൂതം തുടരണമെന്നും ഐ. എം. എ. ആവശ്യപ്പെട്ടു. 
സുതാര്യത ഉറപ്പുവരുത്തി മുന്നോട്ട് പോകാനാകണമെന്നും ഐ. എം. എ. ആവശ്യപ്പെട്ടു.

ജീവിച്ചിരിക്കുന്ന ആള്‍ക്കാരില്‍ നിന്നും അവയവം നല്‍കുന്ന രീതിയേക്കാള്‍ ലോകത്തെമ്പാടും കൂടുതല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത് മരണാനന്തര അവയവദാന പ്രക്രിയയാണെന്നും അത് നിലനില്‍ക്കേണ്ടത് നിരവധി ജീവനുകള്‍ സംരക്ഷിക്കുവാന്‍ സഹായിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹുവും സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Latest News