അഭിമന്യുവിന്റെ നാട്ടില്‍ സുരേഷ് ഗോപിയുടെ സെല്‍ഫി ഷോ; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

കൊച്ചി-  എറണാകുളം മഹാരാജാസ് കോളെജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം അഭിമന്യൂവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി അഭിമന്യൂവിന്റെ നാടായ വട്ടവടയില്‍ സെല്‍ഫികളെടുത്ത് യാത്ര ആഘോഷമാക്കിയെന്ന് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം. മരണ വീട് സന്ദര്‍ശിക്കാനെത്തിയ എം.പി നിരുത്തവാദപരമായി വഴിലുടനീളം സെല്‍ഫികളെടുത്ത് ആഘോഷ മൂഡിലായിരുന്നുവെന്നാണ് ആക്ഷേപം. സുരേഷ് ഗോപിയുടെ നിരവധി സെല്‍ഫി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇടുക്കി ജില്ലയിലെ തമിഴനാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വട്ടവട ഗ്രാമം അഭിമന്യൂവിന്റെ അപ്രതീക്ഷിത കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല. അതിനിടെ ഔചിത്യബോധമില്ലാതെ നടന്റെ പെരുമാറ്റം വളരെ മോശമായെന്ന പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. 

അഭിമന്യൂവിന്റെ ദരിദ്ര പശ്ചാത്തലം മനസ്സിലാക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ കുടുംബത്തെ ആശ്വസിപ്പിക്കാനും സഹായിക്കാനും മുന്നോട്ടു വരുന്നതിനിടെയാണ് സെല്‍ഫികളുമായി സുരേഷ് ഗോപിയുടെ വരവെന്നും പരിഹാസ സ്വരത്തില്‍ നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ പലരും പങ്കുവച്ചത്.

Latest News