വിവാഹിതനായ കോളജ് അധ്യാപകനേയും ഭര്‍തൃമതിയായ യുവതിയേയും കാണാനില്ല

കോട്ടയം- നഗരത്തിലെ ഒരു പ്രമുഖ കോളെജിലെ അധ്യാപകനേയും ഭര്‍തൃമതിയായ യുവതിയേയും കാണാനില്ലെന്ന് പരാതി. വിവാഹിതനായ അധ്യാപകനെ കാണാനില്ലെന്ന പരാതി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന പരാതി എറണാകുളത്തെ പോലീസ് സ്റ്റേഷനിലുമാണ് ലഭിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവര്‍ പ്രണയത്തിലായിരുന്നുവെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി പോലീസ് അടിമാലിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച മുതലാണ് ഇവരെ കാണാതായത്.
 

Latest News