മണിപ്പൂരില്‍ അക്രമികള്‍ കേന്ദ്രമന്ത്രിയുടെ വീടിന് തീവെച്ചു

ഇംഫാല്‍ - സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അക്രമികള്‍ കേന്ദ്രമന്ത്രിയുടെ വീടിന് തീവെച്ചു. ഇംഫാലില്‍ കേന്ദ്രമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ്ങിന്റെ വീടിനാണ് തീവച്ചത്. സംഭവസമയത്ത് കേന്ദ്രമന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ വ്യവസായ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതിക്ക് അക്രമികള്‍ തീയിട്ടിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വസതിക്ക് നേരെ അക്രമമുണ്ടായത്.  
അക്രമികള്‍ക്ക് വേണ്ടി സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു.

 

Latest News