Sorry, you need to enable JavaScript to visit this website.

നിപ്പയെ പിടിച്ചുകെട്ടിയ കേരളത്തിന് രാജ്യാന്തര അംഗീകാരം

ബാള്‍ട്ടിമോര്‍- മാരക നിപ്പാ വൈറസ് വ്യാപനത്തെ ഫലപ്രദമായി തടഞ്ഞ് ലോകത്തിനു മാതൃകയായ സംസ്ഥാന സര്‍ക്കാരിന് യുഎസിലെ ലോകപ്രശസ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യുമന്‍ വൈറോളജിയുടെ അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയനെ യുഎസില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആദരിച്ചു. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രി കെ കെ ശൈലജയും യുഎസിലെത്തി. യുഎസിലെ ബാള്‍ട്ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോക്ടര്‍ റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കി. 

നിപ്പയെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയാണ് മുഖ്യമന്ത്രിയെ യുഎസിലേക്ക് ക്ഷണിച്ചത്. കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദരം. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ സ്വീകരണം ആദ്യമായി ജനപ്രതിനിധികള്‍ക്കു നല്‍കുന്ന ആദരം കൂടിയാണ്. ഇന്‍സ്റ്റിറ്റിയൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുമായും ആരോഗ്യ വിദഗ്ധരുമായും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന രാജ്യാന്തര വൈറോളി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനവും ചര്‍ച്ചയായി.
 

Latest News