Sorry, you need to enable JavaScript to visit this website.

രോഗിയുടെ വൃക്കയിൽനിന്ന് 14 സെന്റീമീറ്റർ നീളമുള്ള കല്ല് പുറത്തെടുത്തു. ലോക റെക്കോർഡ്

കൊളംബോ- രോഗിയുടെ വൃക്കയിൽനിന്ന് പുറത്തെടുത്ത ഏറ്റവും വലിയ കല്ല് എന്ന റെക്കോർഡ് ഇനി ശ്രീലങ്കയിലെ രോഗിക്ക്. മുന്തിരിപ്പഴം പോലെ നീളവും ഭാരവുമുള്ള കല്ലാണിത്. 13.372 സെന്റീമീറ്റർ (5.26 ഇഞ്ച്) നീളവും 801 ഗ്രാം (1.76 പൗണ്ട്) ഭാരവുമുള്ള വൃക്കയിലെ കല്ല് ജൂൺ ഒന്നിന് ശ്രീലങ്കൻ ആർമി ഡോക്ടർമാരാണ് നീക്കം ചെയ്തത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 2004 ൽ ഇന്ത്യയിൽ ഒരു രോഗിയിൽനിന്ന് 13 സെന്റീമീറ്റർ നീളവും 620 ഗ്രാം ഭാരവുമുള്ള കല്ല് പുറത്തെടുത്തിരുന്നു. 
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ കാരണം വൃക്കയിലോ മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ ക്രിസ്റ്റലൈസ് ചെയ്യുന്ന ഖര പദാർത്ഥങ്ങളാണ് വൃക്കയിലെ കല്ലുകളിൽ അടങ്ങിയിരിക്കുന്നത്. ഏകദേശം പത്തു ശതമാനം ആളുകളെ മൂത്രത്തിലെ കല്ല് ബാധിക്കുന്നുണ്ട്. 
ജലാംശം നിലനിർത്തുന്നതിലൂടെയും സോഡിയം അടങ്ങിയ പദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയും വൃക്കയിൽ കല്ല് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനാകും. മയോ ക്ലിനിക്കിന്റെ അഭിപ്രായം അനുസരിച്ച് പ്രതിദിനം 1.89 മുതൽ 2.8 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് മൂത്രാശയ സംവിധാനത്തിൽ നിന്ന് 3 മില്ലിമീറ്ററിൽ താഴെ (0.11 ഇഞ്ച്) വ്യാസമുള്ള ചെറിയ കല്ലുകൾ നീക്കംചെയ്യാൻ സഹായിക്കുമെന്നാണ്. അതേസമയം, മൂന്നു മില്ലീമീറ്ററിന് മുകളിലുള്ള വ്യാസമുള്ള കല്ലുകൾ പുറത്തുപോകാൻ പലപ്പോഴും ശസ്ത്രക്രിയ പോലുള്ള കൂടുതൽ വിപുലമായ ചികിത്സ ആവശ്യമാണ്. 2018 ലെ ഒരു പഠനം സൂചിപ്പിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സ്ത്രീകളിലും പുരുഷന്മാരിലും വൃക്കയിലെ കല്ലുകളുടെ വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
 

Latest News