കൊച്ചി - പി വി ശ്രീനിജന്‍ എം.എല്‍.എയെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സി പി എം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സിക്കുട്ടനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ശ്രീനിജനെതിരെ നടപടിക്ക് കാരണം. മിനി കൂപ്പര്‍ വിവാദത്തില്‍ സി ഐ ടി യു യൂണിയന്‍ നേതാവ് അനില്‍കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. അനില്‍കുമാറിനെ സി ഐ ടി യു സംസ്ഥാന നേതൃപദവികളില്‍ നിന്ന് മാറ്റാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.