Sorry, you need to enable JavaScript to visit this website.

ലാന്‍ഡിംഗിനിടെ ബെംഗളൂരു-അഹമ്മദാബാദ് വിമാനത്തിന്റെ പിറകുവശം നിലത്തിടിച്ചു

അഹമ്മദാബാദ് - ലാന്‍ഡിംഗിനിടെ ബെംഗളൂരു-അഹമ്മദാബാദ് വിമാനത്തിന്റെ പിറകുവശം നിലത്തിടിക്കുകയായിരുന്നു. വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്‍ഡിഗോ വിമാനം അപകടത്തില്‍പ്പെടുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. ഡി ജി സി എ അപകടത്തില്‍ ഇന്‍ഡിഗോയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. യാത്രക്കാരെ മാറ്റിയ ശേഷം വിമാനത്തെ സുരക്ഷാ പരിശോധനക്ക് വിധേയമാക്കിയതായും അധികൃതര്‍ പറഞ്ഞു.

 

Latest News