തട്ടിപ്പിന് ഹാജിമാരുടെ വ്യാജ വളകളും; വിദേശി അറസ്റ്റിലായി

മക്ക - സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തുകയും ഹാജിമാര്‍ക്ക് വിതരണം ചെയ്യുന്ന വളകള്‍ക്ക് സമാനമായ വ്യാജ വളകള്‍ വില്‍ക്കുകയും ചെയ്ത ഈജിപ്തുകാരനെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു.
നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നിയമ ലംഘകനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ്, ഉംറ നിയമ, നിര്‍ദേശങ്ങള്‍ സ്വദേശികളും വിദേശികളും പാലിക്കുകയും വ്യാജ ഹജ് സ്ഥാപനങ്ങളെ കരുതിയിരിക്കുകയും വേണം. വ്യാജ ഹജ് സ്ഥാപനങ്ങളെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.

 

Latest News