സൗദി വിദേശ മന്ത്രി ശനിയാഴ്ച ഇറാന്‍ സന്ദര്‍ശിക്കും

ജിദ്ദ - സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ശനിയാഴ്ച ഇറാന്‍ സന്ദര്‍ശിക്കുമെന്ന് ഇറാന്‍ ന്യൂസ് ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ നേതാക്കളുമായി സൗദി വിദേശ മന്ത്രി ചര്‍ച്ചകള്‍ നടത്തും. ഏഴു വര്‍ഷം നീണ്ട നയതന്ത്ര തര്‍ക്കം അവസാനിപ്പിച്ച് ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ചൈനയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ സൗദി അറേബ്യയും ഇറാനും കരാര്‍ ഒപ്പുവെച്ചിരുന്നു.
സൗദി അറേബ്യയും ഇറാനും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്ന ശത്രുത യെമനിലും സിറിയയിലും ലെബനോനിലും അടക്കം മേഖലാ രാജ്യങ്ങളില്‍ സ്ഥിരത അപകടത്തിലാക്കിയിരുന്നു. ജൂണ്‍ ഏഴിന് റിയാദിലെ തങ്ങളുടെ എംബസി ഇറാന്‍ വീണ്ടും തുറന്നിരുന്നു. തെഹ്‌റാനിലെ സൗദി എംബസി ഇനിയും തുറന്നിട്ടില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News