Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗ്രൂപ്പുകൾക്ക് നവജീവനേകുമോ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; രാഹുലും അബിനും ജനീഷും പ്രസിഡന്റ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം - യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം പൂർത്തിയായി. അധ്യക്ഷ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിൽ നിന്ന് അബിൻ വർക്കി കോടിയാട്ടും ഒ.ജെ ജനീഷുമാണ് രംഗത്തുള്ളത്.
 വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിൽ നിന്ന് നാലു പേർ രംഗത്തുണ്ട്. വനിതകളിൽ അരിത ബാബുവും വീണ എസ് നായരും മത്സരരംഗത്തുണ്ട്.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നോമിനിയായാണ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നതെങ്കിലും എ ഗ്രൂപ്പ് പൊതുസ്ഥാനാർത്ഥിയായി രാഹുലിനെ കളത്തിലിറക്കാൻ ശ്രമിച്ചെങ്കിലും ഐ ഗ്രൂപ്പ് വഴങ്ങിയില്ല. തുടർന്നാണ് ഐ ഗ്രൂപ്പ് അബിൻ വർക്കിയുടെ പേര് മുന്നോട്ടുവെച്ചത്. അതിന് പിന്നാലെ ഒ.ജെ ജനീഷിനെ കൂടി അവതരിപ്പിച്ച് ഐ ഗ്രൂപ്പ് മത്സരം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് രംഗത്തുള്ള രാഹുലും അബിൻ വർക്കിയും ചാനൽ ചർച്ചകളിലെ പാർട്ടി മുഖമായാണ് ശ്രദ്ധ നേടിയതെങ്കിൽ താഴെ തട്ടു മുതലുള്ള സംഘടനാ പ്രവർത്തനത്തിലൂടെയാണ് ജനീഷ് പ്രവർത്തകരിൽ ഇടം പിടിച്ചതെന്നാണ് ജനിഷിനെ പിന്തുണക്കുന്നവരുടെ വാദം.
 കോൺഗ്രസിൽ ഗ്രൂപ്പുകൾ പൊതുയാഥാർത്ഥ്യമാണെങ്കിലും ഈയിടെയായി ഗ്രൂപ്പുകൾക്കതീതമായൊരു മനസ്സ് പാർട്ടിയിൽ മുമ്പത്തേക്കാളേറെ ശക്തമായ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാതൃസംഘടനയിൽ ഗ്രൂപ്പുകളുടെ അതിപ്രസരം എത്രയോ കുറഞ്ഞെങ്കിലും യൂത്ത് കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് പൊതുവേ ദുർബലമായ ഗ്രൂപ്പ് സമവാക്യങ്ങളെ കൂടുതൽ തഴുകി, നവജീവൻ പകരുമോ എന്ന ആശങ്കയാണ് പല പ്രവർത്തകരും പങ്കുവെക്കുന്നത്.

Latest News