VIDEO - കോച്ചിംഗ് സെന്റര്‍ കെട്ടിടത്തിന് തീപ്പിടിച്ചു, കയറില്‍ തൂങ്ങി രക്ഷപ്പെട്ട് വിദ്യാര്‍ത്ഥികള്‍

ന്യൂദല്‍ഹി - നിവരവധി കോച്ചിംഗ് സെന്ററുകള്‍ സ്ഥിതി ചെയ്യുന്ന ദല്‍ഹി മുഖര്‍ജി നഗറിറിലെ ഗ്യാന കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായി.  കെട്ടിടത്തിന്റെ ജനലുകളിലൂടെ ചാടിയാണ് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. ഇതിനിടെ നാല്  വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.  11 ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം പണിപ്പെട്ടാണി തീ അണച്ചത്. ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കെട്ടിടത്തിന് ഉച്ചയോടെയാണ് തീപ്പിടിച്ചത്. കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ ജനാലകളിലൂടെ കയറില്‍ തൂങ്ങി പുറത്തിറങ്ങുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം.

 

Latest News