VIDEO കുടുംബാംഗങ്ങളെ പരീക്ഷിക്കാന്‍ മരണവാര്‍ത്ത പ്രചരിപ്പിച്ചു; ഒടുവില്‍ ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങി

ബ്രസല്‍സ്- കുടുംബാംഗങ്ങള്‍ പരസ്പരം ബന്ധപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ബെല്‍ജിയം സ്വദേശിയായ ടിക് ടോക്കര്‍ കണ്ടത് വിചിത്ര മാര്‍ഗം. പിതാവ് മരിച്ചുപോയെന്ന് മകളെ കൊണ്ട്  പ്രചരിപ്പിച്ച ശേഷം ബന്ധുക്കളും മറ്റും ഒത്തുചേര്‍ന്ന സെമിത്തേരിയില്‍ ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങുകയാണ് ഡേവിഡ് ബാര്‍ട്ടണ്‍ ചെയ്തത്.
45 കാരനായ ഡേവിഡിന്റെ മകള്‍ പിതാവ് മരിച്ചു എന്ന് വിശ്വസിപ്പിക്കുന്ന സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. റെസ്റ്റ് ഇന്‍ പീസ് ഡാഡി, ഞാന്‍ എപ്പോഴും നിങ്ങളെ കുറിച്ചോര്‍ക്കും. ജീവിതം എന്തുകൊണ്ടാണ് ഇങ്ങനെ കരുണയില്ലാത്തതാവുന്നത്. എന്തുകൊണ്ട് നിങ്ങള്‍? നിങ്ങള്‍ ഒരു മുത്തച്ഛനാവാന്‍ പോവുകയാണ്. ജീവിതം മുഴുവനും നിങ്ങള്‍ക്കായി നീണ്ടുപരന്ന് കിടക്കുകയാണ്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ നിങ്ങളെ മറക്കില്ല' എന്നാണ് മകള്‍ കുറിച്ചത്.
ഇതിനു പിന്നാലെ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നിരവധി പേര്‍  ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സെമിത്തേരിയില്‍ എത്തിയിരുന്നു. അധികം വൈകാതെ കൂടിയിരുന്നവരെ അമ്പരപ്പിച്ച് ഡേവിഡ് ഒരു ഹെലികോപ്റ്ററില്‍ വന്ന
കുടുംബത്തില്‍ ആളുകള്‍ പരസ്പരം ആശയവിനിമയം നടത്തേണ്ടിതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ഡേവിഡ് ബാര്‍ട്ടണ്‍ പറഞ്ഞു. ഭാര്യയും മകളും ഉള്‍പ്പടെയുള്ളവരോട് ആലോചിച്ച ശേഷമാണ് സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെ ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങാന്‍ തീരുമാനിച്ചത്.

 

Latest News