മതിലകം- മാതാപിതാക്കളെ പരിചരിക്കാൻ വീട്ടിലെത്തിയ ഹോം നഴ്‌സിനെ പീഡിപ്പിച്ച കേസിൽ ദന്തഡോക്ടർ അറസ്റ്റിൽ. മതിലകം പള്ളിപ്പാടത്ത് വീട്ടിൽ ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലാണ് ദന്തഡോക്ടർക്കെതിരെ യുവതി പരാതി നൽകിയത്.
ഷഹാബിന്റെ വീട്ടിൽ മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന ഷഹാബിനെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോൾ എയർപോർട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്. കോടതി റിമാന്റ് ചെയ്തു.