ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയ സന്ദീപിന് സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യമെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം - ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്ദീപ്  സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം ഉള്ളയാളാണെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഇത്തരം ആളുകള്‍ സ്ഥിരമായി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യപ്പെടുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. .തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള എട്ടംഗ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം സന്ദീപിനെ വിശദമായി പരിശോധിച്ച് ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് കൊട്ടാരക്കര കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതക സമയത്ത് സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നോയെന്നതില്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. നിരന്തര മദ്യപാനവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും സന്ദീപിന്റെ മാനസിക നിലയെ സ്വാധീനിച്ചു. ലഹരി ഉപയോഗം നിര്‍ത്തുമ്പോഴോ  ലഹരി കിട്ടാതെ വരുമ്പോഴോ ഉള്ള മാനസിക വിഭ്രാന്തിയും  ഉണ്ടായിരുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. പത്ത് ദിവസം മെഡിക്കല്‍ കോളേജിലെ സെല്ലിലാണ്  സന്ദീപിനെ പരിശോധിച്ചത്. സൈക്യാട്രി, ന്യൂറോ, ജനറല്‍ മെഡിസിന്‍ മേധാവികളും സംഘത്തിലുണ്ടായിരുന്നു. 

 

Latest News