അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് - അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഊരിലെ മണികണ്ഠനെ (26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നിയുടെ ആക്രമണത്തിലാണ് മണികണ്ഠന്‍ മരിച്ചതെന്നാണ് ഊര് നിവാസികള്‍ പറയുന്നത്. മൃതദേഹത്തിന്റെ വയറിന്റെ ഭാഗം മൃഗങ്ങള്‍ ഭക്ഷിച്ച നിലയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

 

Latest News