പര്‍ദയിട്ട ഡോ.ആയിഷയായി മൂന്നാഴ്ച; ഒടുവില്‍ പിടിയിലായത് 25 കാരന്‍

നാഗ്പൂര്‍-വനിതാ ഡോക്ടറായി വേഷമിട്ട് മൂന്നാഴ്ചയോളം ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ  25 കാരനായ യുവാവിനെ പിടികൂടി.
ആശുപത്രി വളപ്പില്‍ ബുര്‍ഖ ധരിച്ച് 'ഡോ. ആയിഷ' എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതിയാണ് അറസ്റ്റിലായത്. താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി ചങ്ങാത്തം കൂടാന്‍ സ്ത്രീയായി വേഷമിട്ടതാണെന്നും ഇയാള്‍ പറഞ്ഞതായി തഹസില്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു പ്രതിയുടെ പെരുമാറ്റം. ശബ്ദം സ്ത്രീയുടെ ശബ്ദത്തോട് ശരിക്കും സാമ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇയാള്‍ വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചുപോയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News