യുവതിയെ പീഡിപ്പിച്ച സഹകരണ സംഘം ജീവനക്കാരൻ അറസ്റ്റിൽ

നിലമ്പൂർ-യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ സഹകരണ സംഘം സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് ടാണ നാശേരിൽ മനീഷിനെ (46) യാണ് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാം അറസ്റ്റ് ചെയ്തത്. 
ഇക്കഴിഞ്ഞ മൂന്നിനു പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയത്. സംഭവം അഞ്ചിനു സഹകരണ സംഘം ഭാരവാഹികളെ അറിയിച്ചിരുന്നു. സെക്രട്ടറിക്കെതിരെ നടപടിയെടുക്കാമെന്ന് സഹകരണ സംഘം അധികൃതർ ഉറപ്പു നൽകിയതായാണ് യുവതി പറഞ്ഞത്. കഴിഞ്ഞ 12 ന് നിലമ്പൂർ ഡിവൈ.എസ്.പിക്ക് യുവതി പരാതി നൽകി. തിങ്കളാഴ്ച രാത്രിയോടെ മനീഷിനെ അറസ്റ്റ്  ചെയ്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിന് ശേഷം മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രതിയെ  മഞ്ചേരി  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

Latest News