അരിക്കൊമ്പനെ തിരിച്ചെത്തിക്കണം: കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ

കണ്ണൂര്‍-  അരിക്കൊമ്പനെ അതിന്റെ ആവാസസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. 'സേവ് അരിക്കൊമ്പന്‍ കൂട്ടായ്മ' പ്രവര്‍ത്തകരാണ്  പ്രതിഷേധ ധര്‍ണ നടത്തിയത്.
'അരിക്കൊമ്പനോടൊപ്പം ', 'അരിക്കൊമ്പന് സ്വന്തം ഭൂമി തിരിക നല്‍കുക', 'വനംറിസോര്‍ട്ട് മാഫിയയുടെ ലക്ഷ്യം തിരിച്ചറിയുക,' 'അരിക്കൊമ്പന്റെ ആരോഗ്യം സംരക്ഷിക്കുക', 'അരിക്കൊമ്പന് വോട്ടില്ല പക്ഷേ, ഞങ്ങള്‍ക്കുണ്ട്.' എന്നീ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും ധര്‍ണ നടത്തിയവര്‍ പ്രദര്‍ശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂ ടെ പങ്കുവെച്ച അറിയിപ്പിലൂടെയാണ് ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നായി പ്രകൃതിസ്‌നേഹികള്‍ എത്തിച്ചേര്‍ന്നത്.
പ്രമുഖ വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍, ഡോ.സുഷമ പ്രഭു. അഡ്വ. ദീപ രാമചന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Latest News