ലോക ബാലവേല വിരുദ്ധ ദിനം ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി തിങ്കളാഴ്ച കടന്നുപോയി. അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ജൂൺ 12 നാണ്്് അന്തർദേശീയ ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്്.
ഇന്ത്യൻ ഭരണഘടനയുടെ 24 ആർട്ടിക്കിൾ പ്രകാരം ഇന്ത്യ മഹാരാജ്യത്ത് ബാലവേല നിരോധിച്ചിരിക്കുന്നു. കുട്ടികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അത് അവസാനിപ്പിക്കുന്നതിനുമുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുമായാണ് ബാലവേല വിരുദ്ധ ദിനം നടപ്പിൽ വരുത്തിയത്. ഐക്യരാഷ്ട്ര സംഘടനയും അന്തർദേശീയ തൊഴിൽ സംഘടനയും ചേർന്ന് 2002 ലാണ് ലോക ബാലവേല വിരുദ്ധ ദിനം ആരംഭിക്കുന്നത്. കുട്ടികൾക്ക് ഉചിതമായ വിദ്യാഭ്യാസം ആവശ്യമായ മെഡിക്കൽ സേവനങ്ങൾ, ഒഴിവ് സമയം, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവ വാഗ്ദാനം ചെയ്യുകയും ഉറപ്പു വരുത്തുകയും ഈ ദിനത്തിലൂടെ സംഘടനകൾ ലക്ഷ്യമിടുന്നു. അതിനായുള്ള മികച്ച പ്രവർത്തനങ്ങൾ രാജ്യത്ത് ഒരുപാട് നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. ഓരോ രാജ്യത്തെയും നിയമപ്രകാരം അഞ്ചു വയസ്സിനും പതിനേഴു വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സാധാരണ ബാല്യം ഉറപ്പ് നൽകുന്നു.
എന്നാൽ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഏറെ മുന്നിലെന്ന് അവകാശപ്പെടുന്ന കേരളത്തിൽ ബാലവേല നിരന്തരം തുടരുന്നു എന്നതാണ് വാസ്തവം.
ഇന്ന് ലോകത്ത് ആറിൽ ഒരു കുട്ടി വീതം തൊഴിലാളിയാണ്. ഇന്ത്യയിൽ 8 കോടിയിലേറെ കൂട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട് എന്ന് ചുരുക്കം ശക്തമായ നിയമങ്ങൾ ഏറെ ഉണ്ടെങ്കിലും ബാലവേല നിർബാധം തുടരുന്നു എന്ന് ചുരുക്കം. ബാലവേല ഏറ്റവും രൂക്ഷമായിക്കൊണ്ടിരിക്കുന്നത് ആഫ്രിക്കയിലാണ് ബ്രസീലിൽ ഇന്നും ഖനികളിൽ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന നിഷ്കരുണ കാഴ്ചകൾ എത്രയോ നമ്മൾ കണ്ടതാണ് മുകളിൽ സൂചിപ്പിച്ചവ വെച്ചു കൊണ്ട് വിശദീകരിച്ചാൽ ശക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും ബാലവേല ചോദ്യ ചിഹ്നമാണ്. അതിനെതിരെ പൊരുതാൻ സംഘടനക്കൊപ്പം സമൂഹവും ഒറ്റക്കെട്ടായി നിൽക്കണം.
മികച്ച വിദ്യാഭ്യാസം നേടിയെടുക്കേണ്ട പ്രായത്തിൽ തൊഴിലിടങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാൻ വിധിക്കപ്പെട്ട കുട്ടികളുടെ അവസ്ഥ വേദനാജനകമാണ്. ഇത്തരം കുട്ടികൾ അപകടകരമായ ജോലിയിലും അടിമത്തത്തിലും മയക്കുമരുന്നിനും അടിപ്പെട്ട് പോന്നു എന്ന വസ്തുത മുഖവിലക്കെടുത്തേ മതിയാവൂ. ശാസ്ത്ര സാങ്കേതിക രംഗത്ത് ആ കാശം മുട്ടേ വളർന്നു എന്നവകാശപ്പെടുമ്പോഴും പൂക്കാലം കിനാവ് കണ്ട് നടക്കേണ്ട കുരുന്നുകൾ വീടുകളിലും ഹോട്ടലുകളിലും ഫാക്ടറികളിലും അങ്ങാടിയിലെ തുരുത്തുകളിലും കുടുംബാന്തരീക്ഷത്തിൽനിന്ന് പൊറുതി മുട്ടി നിഷ്കളങ്ക ബാല്യങ്ങൾ സാഹചര്യത്തിന്റെ സമ്മർദത്താൽ ബാലവേലക്ക് നിർബന്ധിതരായിത്തീരുന്നു. ഭിക്ഷാടനത്തിനും മോഷണത്തിനും വഴിയോരങ്ങളിലെ സർക്കസ് അഭ്യാസങ്ങൾക്കും മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്നു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ് എന്ന് തിരിച്ചറിയണം.
ഇതിൽ നിന്നും കുട്ടികളെ മോചിപ്പിക്കാനുള്ള നിരവധി ശ്രമങ്ങൾ പലഭാഗങ്ങളിൽ നിന്നും നടന്നുവരുന്നുണ്ട്. കുട്ടികളുടെ കഴിവുകൾക്കും അന്തസ്സിനും ശാരീരികവും മാനസികവുമായ വികാസത്തിനും ഹാനികരമാകുന്ന എന്ത് തൊഴിലും അന്താരാഷ്ട്ര തൊഴിലാളി സംഘടന ബാലവേലയായി കണക്കാക്കും. ഇത്തരം കുട്ടികളുടെ സുരക്ഷക്കായി നമുക്കൊന്നിച്ച് കൈകോർക്കാം.
കൊച്ചു കൊച്ചു ഫാക്ടറികളിൽ, കമ്പനികളിൽ, റോഡ്്് പണികളിൽ, കരാർ പണികളിൽ, ഹോട്ടലുകളിൽ, കൃഷിക്കളങ്ങളിൽ, ഗാർഹിക ജോലികളിൽ, ചെറുതും വലുതുമായ മറ്റു നിരവധി തൊഴിൽ സ്ഥലങ്ങളിൽ കൊച്ചുകുട്ടികളെക്കൊണ്ട്്് പണിയെടുപ്പിക്കുകയും കുറഞ്ഞ കൂലി നൽകുകയും ചെയ്യുന്നത്് പല തൊഴിലുടമകളുടെയും സ്ഥിരം സമ്പ്രദായമാണ്.
ഇന്നും അവക്കൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ഈ പ്രവണതക്കെതിരെ ബോധവൽക്കരണത്തിന്റെ ശൈലിയിൽ എത്ര പ്രസംഗിച്ചാലും എഴുതിയാലും കഠിനമായ ശാരീരിക - മാനസിക പീഡനങ്ങളിലൂടെയുള്ള ബാലവേല എന്ന പ്രാകൃതമായ രീതി തുടരുന്നതാണ് സാക്ഷര കേരളമുൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും കണ്ടുവരുന്നത്.
ഇവക്ക് ശാശ്വതമായ അന്ത്യം കുറിക്കുകയെന്നതിനാവണം ബാലവേല വിരുദ്ധ ദിനത്തിൽ പ്രതിജ്ഞ പുതുക്കേണ്ടത്്.






