വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരനെ തെരുവ്‌നായ ആക്രമിച്ചു

പ്രതീകാത്മക ചിത്രം

ആലപ്പുഴ - വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരനെ തെരുവ്‌നായ ആക്രമിച്ചു. ചാരുംമൂട് താമരക്കുളം ചത്തിയറയില്‍ അശോകന്റെ മകന്‍ സായി കൃഷ്ണയെയാണ് നായ കടിച്ചത്. കൈക്ക് പരിക്ക് പറ്റിയ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. രാവിലെ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിനുള്ളിലെത്തിയ നായ കുട്ടിയെ ആക്രമിച്ചത്. കൈക്ക് കടിയേറ്റതോടെ കുട്ടി നിലവിളിച്ച് കൊണ്ട് ചാടിയെഴുന്നേറ്റു. മാതാവ് ഓടിയെത്തിയപ്പോഴേക്കും നായ വീടിനുളളില്‍ നിന്നും ഓടിപ്പോകുകയായിരുന്നു.  ചാരുംമൂട് മേഖലയിലെ ആദിക്കാട്ടുകുളങ്ങര, വള്ളികുന്നം, താമരക്കുളം ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതോളം പേരെ തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു.

 

Latest News