തൃശൂർ - കുന്നംകുളം നഗരത്തിലെ ഫൂട്പാത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി. ഇതിൽ മൂന്ന് മൂർഖൻ പാമ്പുകളെ ജീവനോടെയും മൂന്നു പാമ്പുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്.
കുന്നംകുളം നഗരത്തിലെ പഴയ ബസ്റ്റാന്റിന്റെ പിറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ഫുട്പാത്തിൽ നിന്നാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തിയാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്.