VIDEO ദമാമിനെ ഞെട്ടിച്ച അപകടം; ദുഃഖമടക്കാനാവാതെ ഇന്ത്യന്‍ സമൂഹം

ദമാം- സുഹൃത്തുക്കളും അയല്‍വാസികളുമായ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണം ദമാമിലെ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. ദമാമിനെ ഞെട്ടിച്ച അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് വേണ്ടി പ്രാര്‍ഥനയോടെ കാത്തിരിക്കയാണ് പ്രവാസി സമൂഹം.  
കാര്‍ നിയന്ത്രണം വിട്ട് റോഡരികലെ ഈന്തപ്പന മരത്തിലേക്ക് ഇടിച്ചുകയറി യായിരുന്നു അപകടം.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹര്‍ (16), ഹസ്സന്‍ റിയാസ് (18) എന്നിവരാണ് മരിച്ചത്.  ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മാറിന്റെ  (13) നില ഗുരുതരമായി തുടരുകയാണ്.

മൂഹമ്മദ് യൂസുഫ് റിയാസ്-റിസ്‌വാന ബീഗം ദമ്പതികളുടെ മകനാണ് മരിച്ച ഹസന്‍ റിയാസ്, ഹൈദരാബാദ് ബഹാദുര്‍പുര സ്വദേശി മുഹമ്മദ് അസ്ഹര്‍, സഹീദ ബീഗം ദമ്പതികളുടെ മകനാണ് ഇബ്രാഹിം അസ്ഹര്‍.

 

 

Latest News