Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇംഗ്ലീഷ് ഉച്ചാരണം പരിഹസിക്കുന്നവർ വീഡിയോ മുഴുവനായി കാണുക, വിശദീകരണവുമായി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം- ഇംഗ്ലീഷ് ഉച്ചാരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പരിഹാസ വീഡിയോ സംബന്ധിച്ച് വിശദീകരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും താൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വേണ്ടവർ ട്വീറ്റിനൊപ്പം ചേർത്തിരിക്കുന്ന വീഡിയോ കാണൂ എന്നും മന്ത്രി ട്വീറ്ര് ചെയ്തു.

'നമുക്ക് കളിപ്പാട്ടങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങാം. ആൺകുട്ടികൾക്ക് തോക്കാണ് നൽകാറ്. ഇത് അവരെ അക്രമണസ്വഭാവമുള്ളവരാക്കാൻ വേണ്ടിയുള്ള നിശ്ശബ്ദ ഒരുക്കമാണ്. എന്നാൽ പെൺകുട്ടികൾക്ക് പാത്രങ്ങൾ, ബാർബിഡോൾ, അടുക്കള സെറ്റ്‌സ് തുടങ്ങിയവാണ് നൽകുന്നത്. നിങ്ങളുടെ സ്ഥാനം അടുക്കളയിലാണെന്ന് പറയാൻ കുട്ടിക്കാലം മുതൽക്കാരംഭിക്കുന്ന ഒരു സാമൂഹ്യമായ രൂപപ്പെടുത്തലാണ് ഇത്' എന്ന് മന്ത്രി പറഞ്ഞു.

ഇതിനിടെ 'എന്താണ് നിങ്ങളുടെ ദിനചര്യ?' എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 'മന്ത്രി എന്ന നിലയിൽ എനിക്ക് ജനങ്ങളെ കാണേണ്ടതുണ്ട്. അതൊരു തിരക്കേറിയ ഷെഡ്യൂൾ ആണ്. ഇതോടൊപ്പം തന്നെ കുടുംബപരമായ കാര്യങ്ങളുടെ ചുമതലയും ഉണ്ട്. എവിടെയൊക്കെ ഞാൻ പോകുന്നുവോ അവിടെയൊക്കെ ഞാൻ എന്റെ വീടും തലയിലേറ്റിയാണ് പോകുന്നത്. കുടുംബം എന്ന ആശയം കരിയറിൽ ഉടനീളം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു', എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിൽനിന്നുള്ള ഭാഗമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. 


 

Latest News