Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐ.ഐ.ടി വിദ്യാർത്ഥി ഫൈസാൻ അഹമ്മദിന്റെ മരണം; നുണ പരിശോധനക്ക് അനുമതി

കൊൽക്കത്ത- ഗോരഗ്പുർ ഐ.ഐ.ടി വിദ്യാർത്ഥി ഫൈസാൻ അഹമ്മദിന്റെ മരണം അന്വേഷിക്കാൻ കൽക്കട്ട ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചു. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആരെയും നാർക്കോ ടെസ്റ്റ് നടത്താൻ അന്വേഷണ സംഘത്തിന് കോടതി അനുമതി നൽകി. ഫൈസാൻ അഹമ്മദിന്റെ മൃതദേഹത്തിന്റെ രണ്ടാമത്തെ പോസ്റ്റ്മോർട്ടം മരണത്തിന് മുമ്പ് ഉണ്ടായ മുറിവുകളെ സൂചിപ്പിക്കുന്നുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കാൻ ന്യായമുണ്ടെന്നും പോലീസ് പറഞ്ഞു.  
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 23 കാരനായ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് കാണിച്ച് മാതാപിതാക്കൾ കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
 

Latest News