അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സൂചന

പാലക്കാട് - അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് സൂചന. ചുണ്ടകുളത്ത് ഊരിലെ വിനോദ്-സജിത ദമ്പതികളുടെ മൂന്നുമാസമായ ആൺകുഞ്ഞാണ് മരിച്ചത്.
അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടനെ അഗളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുനല്കുമെന്ന് പോലീസ് പറഞ്ഞു.
 

Latest News