Sorry, you need to enable JavaScript to visit this website.

ബ്ലൂവെയിൽ ഗെയിം: മദീനയിൽ ബാലിക ജീവനൊടുക്കി

മദീന - ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂവെയിൽ ഗെയിമിന്റെ കെണിൽ പെട്ട് മദീനയിൽ പതിമൂന്നുകാരി ജീവനൊടുക്കി. പെൺകുട്ടി വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് നീക്കി. ബ്ലൂവെയിൽ ഗെയിം കെണിയിൽ കുടുങ്ങി സൗദിയിൽ ഒരാഴ്ചക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ കുട്ടിയാണ് മദീനയിലെ ബാലിക. ദിവസങ്ങൾക്കു മുമ്പ് അബഹയിൽ സൗദി ബാലൻ ഈ ഗെയിമിന്റെ കെണിയിൽ കുരുങ്ങി ആത്മഹത്യ ചെയ്തിരുന്നു. 

Latest News