നീറ്റ്: കേരളത്തില്‍ ഒന്നാമതെത്തി ആര്യ ആര്‍.എസ്

കോഴിക്കോട് - നീറ്റ് യു.ജി ഫലം പ്രഖ്യാപിച്ചപ്പോള്‍ കോഴിക്കോട് സ്വദേശിനിയായ ആര്യ ആര്‍.എസ് കേരളത്തില്‍ ഒന്നാമത്. 20 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 720ല്‍ 711 മാര്‍ക്കാണ് ആര്യ നേടിയത്.

അഖിലേന്ത്യാ തലത്തില്‍ 23 ാം റാങ്കുണ്ട്്. പെണ്‍കുട്ടികളുടെ റാങ്കില്‍ മൂന്നാം സ്ഥാനവും ആര്യ സ്വന്തമാക്കി. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ആര്യ പോലീസ് ഉദ്യോഗസ്ഥനായ തൂവക്കുന്നുമ്മല്‍ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ്.

താമരശ്ശേരി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം  ഒരു വര്‍ഷമായി പരിശീലനം നടത്തിവരികയായിരുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ അര്‍ച്ചന സഹോദരിയാണ്.

 

Latest News