Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബ്രിട്ടനില്‍ രണ്ട് വിദ്യാര്‍ഥികളടക്കം മൂന്നുപേരെ കുത്തിക്കൊന്നു

നോട്ടിങ്ഹാം- മധ്യ ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമില്‍ രണ്ട് വിദ്യാര്‍ഥികളടക്കം മൂന്നു പേരെ കുത്തിക്കൊന്നു. മറ്റു മൂന്നു പേരെ വാനിടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നു. രണ്ട് സംഭവങ്ങള്‍ക്കും പരസ്പര ബന്ധമുണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നു.
നോട്ടിങ്ഹാമില്‍ കനത്ത പോലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തി. നഗരഹൃദയം വലയം ചെയ്തിരിക്കുകയാണ്. പ്രദേശവാസികള്‍ ഭീതിയിലാണ്. സംഭവത്തില്‍ 31 കാരന്‍ അറസ്റ്റിലായിട്ടുണ്ട്.
അന്വേഷണത്തിനായി ഭീകരവിരുദ്ധ സ്‌ക്വാഡ് രംഗത്തിറങ്ങി. എന്നാല്‍ സംഭവം ഭീകരവാദമാണോ എന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.
നോട്ടിങ്ഹാം സര്‍വകലാശാല വിദ്യാര്‍ഥികളാണ് കൊല്ലപ്പട്ടത്. മരിച്ച മൂന്നാമന്‍ 50 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളയാളാണ്.

 

Latest News