Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യാജ സന്ദേശങ്ങള്‍ തടയാന്‍ വാട്‌സാപ്പില്‍ സംവിധാനം 

വ്യാജ സന്ദേങ്ങള്‍ തടയുന്നതിനായി പുതിയ സംവിധാനമൊരുക്കി വാട്‌സാപ്പ്. ഗ്രൂപ്പിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തടയുന്നതിനായി ഗ്രൂ!പ്പ് അഡ്മി•ാര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ സംവിധാനം. സെന്‍ഡ് മെസ്സേജ് അഡ്മിന്‍ ഓണ്‍ലി എന്നതാണ് പുതിയ സംവിധാത്തിന്റെ പേര്. ഈ ഫീച്ചര്‍ വഴി ഗ്രൂപ് അഡ്മി•ാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മറ്റു ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ നിയന്ത്രിക്കാനാകും. ആന്‍ഡ്രോയിഡ് ആപ്പില്‍, വിഡൌസ് എന്നീ പ്ലാറ്റ് ഫോമിലെല്ലാം പുതിയ അപ്‌ഡേഷന്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. വിലക്ക് ആക്ടീവ് ചെയ്തു കഴിഞ്ഞാല്‍ ഗ്രൂപ്പില്‍ അഡ്മി•ാര്‍ക്ക് മാത്രമേ പിന്നീട് സന്ദേശങ്ങള്‍ അയക്കാനും നിയന്ത്രിക്കാനും സാധിക്കു.  വാടസാപ്പിലൂടെ പ്രചരിക്കുന്ന പ്രകോപനപരമായ സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വാട്‌സാപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നലെ തെറ്റായ സന്ദേശങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക സഹായം നല്‍കുന്നവര്‍ക്ക് വാട്‌സാപ്പ് 35 ലക്ഷം സമ്മാനവും പ്രഖ്യാപിച്ചിരുന്നു.

Latest News