Sorry, you need to enable JavaScript to visit this website.

കടം തീര്‍ക്കാന്‍ കുറുക്കുവഴി തേടിയ പ്രവാസി ഒടുവില്‍ പുസ്തകമെഴുതി

പണം മോഹിച്ച് കടല്‍ കടന്ന പ്രവാസി പാപ്പരായി മാറുന്നതിലെ വിരോധാഭാസത്തിന്റെ കൃത്യമായ കാരണവും പരിഹാരവും വായനക്കാരന് വിശദീകരിച്ച് കൊടുക്കുകയാണ് ' എന്റെ കടങ്ങള്‍ ' എന്ന പുസ്തകം
 കടകെണിയില്‍ നിന്നും കരകയറാനുളള കുറുക്കുവഴികള്‍ തേടിയുള്ള യാത്രയാണ് രചയിയിതാവിനെ യാഥാര്‍ഥ്യവഴിലെത്തിച്ചത്.
പണം പാര്‍ക്കുന്ന ഇടം തേടി പിടിച്ച പ്രവാസിയായിരുന്ന സയ്യിദ് നൗഫലിന്റ ആത്മകഥയാണിത് .കടകെണിയില്‍ ചെന്ന് ചാടുന്ന വഴികളും കരകറയറാനുള്ള തന്ത്ര ങ്ങളുംജീവിതാനുഭങ്ങളിലൂടെ വായനക്കാരോട് പങ്ക് വെക്കുന്നു പുസ്തകം.നിത്യഭ്യാസി ആനയെ എടുക്കും എന്ന പഴമൊഴി സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞതാണ് പുസ്തക രചനയുടെ പ്രേരകം.

സമ്പാദ്യം സൗഭാഗ്യമാന്നെന്ന് കരുതി ലഭ്യമായ സൗകര്യങ്ങളില്‍ ഒതുങ്ങികൂടി മോഹങ്ങള്‍ മനസ്സിലൊതുക്കി നെടുവീര്‍പ്പിടുന്നവര്‍ക്ക് സ്വപ്ന സാക്ഷാല്‍ കാരങ്ങള്‍ക്കുള്ള രഹസ്യങ്ങള്‍ ഈ പുസ്തകം പറഞ്ഞ് തരുന്നു പാവപ്പെട്ടവന്‍ പണക്കാരനായി മാറുന്ന തിന്റെ പരമ രഹസ്യം പരസ്യമാക്കുന്നുണ്ട് ഗ്രന്ഥകാരന്‍.

പണക്കാരനാവാനുള്ള മോഹം കൊണ്ട് മണിമാനേജ്‌മെന്റ്  പുസ്തകങ്ങള്‍ വായിച്ച്, ക്ലാസുകളില്‍ പങ്കെടുത്ത് തിയറികള്‍ പഠിച്ചിട്ടും ലക്ഷ്യംസാക്ഷാല്‍കരിക്കാന്‍ കഴിയാത്തതിന്റ ചുരുളഴിക്കുകയാണ് ചട്ടക്കുള്ളിലെ വരികള്‍.

ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടി സര്‍വ്വ ത്യാഗങ്ങളും സഹിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് സ്വപ്നലോകത്തേക്കെത്താനുള്ള തേരായി മാറുന്നുണ്ട് പുസ്തകത്തിന്റെ താളുകള്‍. മാസാമാസം ആറക്ക ശമ്പളംവരെ കിട്ടിയിട്ടും കടക്കാരനെപോലെ അസ്വസ്ഥമായി കഴിയേണ്ടിവരുന്നവന്റെ ഗതികേടിനു ഗ്രന്ഥം പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്.

സമ്പന്നതയുടെ കൊടുമുടി കീഴടക്കാന്‍ തെരഞ്ഞെടുക്കേണ്ടവഴി വിദ്യഭ്യാസമോ ജോലിയോ മറ്റുവല്ലതുമാണോ എന്നതിന് ഒരു തീര്‍പ്പ്കല്‍പ്പിക്കുകയാണ് തന്റെ ആത്മകഥയിലൂടെ WESTERN BREEZ ബ്രാന്റിന്റെ ഉടമകൂടിയായ രചയിതാവ്. കൃഷി പരിപാലിച്ച് വിളവെടുക്കുന്നതിന് സമാനമാണ് സമ്പാദ്യം എന്നതാണ് പുസ്തകത്തിന്റെ പ്രമേയം തന്റെ അനുഭങ്ങള്‍ അന്യര്‍ക്കും ആശ്വാസം പകരുമെന്ന പ്രത്യശയിലാണ് സയ്യിദ് നൗഫല്‍.

 

Latest News