ബംഗളൂരു-കര്‍ണാടകയില്‍ നിരവധി മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഭക്ഷ്യ വിഷബാധ. ഹസന്‍ ജില്ലയില്‍ കെ.ആര്‍. പുരത്തെ സ്വകാര്യ നേഴ്‌സിംഗ് കോളേജിലാണ് സംഭവം. വന്‍ ആറുപതോളം വിദ്യാര്‍ഥികളെ ഹാസനിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ണ്ടുപേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. ആശുപത്രിയിലായവരില്‍ നിരവധി മലയാളി വിദ്യാര്‍ഥികളുമുണ്ട്. കെ.ആര്‍. പുരത്തെ രാജീവ് നഴ്‌സിംഗ് കോളേജിലാണ് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നേരത്തെ കോളേജ് രണ്ടാഴ്ച അടച്ചിട്ടിരുന്നു.
ഭക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ പലതവണ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടികളൊന്നുമുണ്ടായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നുവെങ്കിലും കോളേജ് അധികൃതരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.