താനൂര്‍ ബോട്ട് ദുരന്തത്തില്‍ അറസ്റ്റിലായ രണ്ട് തുറമുഖ ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി

മലപ്പുറം - താനൂര്‍ ബോട്ട് ദുരന്തത്തില്‍ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും  കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇതോടെ ഉദ്യോഗസ്ഥരടക്കം അരസ്റ്റിലായ എല്ലാവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി.  ബോട്ടുടമ നാസറിന്റെ ചട്ടങ്ങള്‍ ലംഘിച്ച് ബോട്ട് സര്‍വീസ് നടത്താന്‍ വഴിവിട്ട് സഹായം ചെയ്‌തെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്  അറസ്റ്റിലായ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിനെതിരെയും സര്‍വേയര്‍ സെബാസ്റ്റ്യനെതിരെയും കൊലക്കുറ്റം ചുമത്തിയത്.  െ്രപാന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തുമ്പോള്‍ തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും ഇവര്‍ നടപടിയെടുത്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ പത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതും കൊലക്കുറ്റം ചുമത്തിയതും.  കേരളത്തെ നടുക്കത്തിലാഴ്ത്തിയ  താനൂര്‍ ബോട്ട് ദുരന്തം നടന്ന്  ഒരു മാസം പിന്നിടുമ്പോഴാണ് ഉദ്യോഗസ്ഥരെക്കൂടി കേസില്‍ കൂട്ടുപ്രതികളാക്കുന്നത്. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ്  അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക്ക ബോട്ട് സര്‍വീസ് നടത്തിയതെന്ന് തെളിയിക്കുന്ന രേഖകള്‍ ബേപ്പൂര്‍ ആലപ്പുഴ തുറമുഖ ഓഫീസുകളില്‍ നിന്ന് നേരത്തെ തന്നെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

 

Latest News