വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവം വീണ്ടും, എയർ ഇന്ത്യ പൈലറ്റുമാര്‍ കുടുങ്ങി

ന്യൂദല്‍ഹി- എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റിലേക്ക് യാത്രാക്കാരിയെ വിളിച്ചു കയറ്റിയ സംഭവം വീണ്ടും. സംഭവത്തില്‍ ഉള്‍പ്പെട്ട പൈലറ്റിനേയും സഹ പൈലറ്റിനേയും ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു.
ഒരു മാസം മുമ്പ് വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റി സല്‍ക്കരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇപ്പോള്‍ ദല്‍ഹിയില്‍നിന്ന് ലേയിലേക്ക് പറന്ന വിമാനത്തിലാണ് പുതിയ സംഭവം. വിമാന ജോലിക്കാരില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ വളരെ വേഗം നടപടി സ്വീകരിച്ച് പൈലറ്റുമാരെ മാറ്റി നിര്‍ത്തിയത്.
സംഭവം ശ്രദ്ധയില്‍ പെട്ടതായും നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. വിശദമായ അന്വേഷണത്തിന് എയര്‍ഇന്ത്യ കമ്മിറ്റി രൂപീകരിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

Latest News