വര്‍ഷം 10 കോടി സന്ദര്‍ശകര്‍ ലക്ഷ്യം, തല്‍ക്ഷണ ഇ വിസയുമയി സൗദി അറേബ്യ

റിയാദ്-യുകെ, യുഎസ്, ഷെങ്കന്‍ വിസയുള്ള യാത്രക്കാര്‍ക്കും ആ രാജ്യങ്ങളിലെ സ്ഥിര താമസക്കാര്‍ക്കും സൗദി അറേബ്യ പുതിയ തല്‍ക്ഷണ ഇ വിസ പ്രഖ്യാപിച്ചു. വിസാ, യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ  പ്രഖ്യാപനമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി യാത്രക്കാര്‍ക്ക് തല്‍ക്ഷണ ഇ വിസക്ക് അപേക്ഷിക്കാം.
2030ഓടെ പ്രതിവര്‍ഷം 100 ദശലക്ഷം സന്ദര്‍ശകരെയാണ് സൗദി ലക്ഷ്യമിടുന്നത്. 2019ല്‍ ടൂറിസ്റ്റ് വിസകള്‍ ഉദാരമാക്കിയതു മുതല്‍ സൗദി അറേബ്യ ആഗോളതലത്തില്‍ അതിവേഗം വളരുന്ന ടൂറിസം വിപണികളിലൊന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 93.5 ദശലക്ഷം സന്ദര്‍ശകര്‍ എത്തയതാണ് കണക്ക്. യാത്രക്കാര്‍ക്ക് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുടനീളം തടസ്സമില്ലാത്ത യാത്രകള്‍ ഒരുക്കിയതോടെയാമ് സൗദി ടൂറിസം അതോറിറ്റി ഈ നേട്ടം കൈവരിച്ചത്. ടൂറിസം അതോറിറ്റി കഴിഞ്ഞ വര്‍ഷം ഉദാരമാക്കിയ വിസ നടപടികളിലൊന്നാണ്  തല്‍ക്ഷണ ഇവിസ.
യുഎസ്, യുകെ, ഷെങ്കന്‍ വിസകള്‍ ഉള്ളവര്‍ക്കും യുകെ, യുഎസ്, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ സ്ഥിര താമസക്കാര്‍ക്കും വിസ ഓണ്‍ അറൈവല്‍ നല്‍കുന്നതിനുള്ള നിയന്ത്രണം സൗദി അറേബ്യ നേരത്തെ വിപുലീകരിച്ചിരുന്നു.
ജിസിസിയിലെ താമസക്കാര്‍ക്കും ഇ വിസ നീട്ടി. ഈ വര്‍ഷം ആദ്യം സൗദി അറേബ്യ പുതിയ സ്‌റ്റോപ്പ് ഓവര്‍ വിസ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

 

Latest News