അമ്മയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി  പോലീസ് സ്റ്റേഷനിലെത്തിച്ച മകള്‍ അറസ്റ്റില്‍

ബംഗളൂരു- അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി പോലീസ് സ്റ്റേഷനിലെത്തിച്ച മകള്‍ അറസ്റ്റില്‍. മുപ്പത്തിയൊന്‍പതുകാരിയായ ഫിസിയോതെറാപ്പിസ്റ്റാണ് പിടിയിലായത്. യുവതിയുടെ ബംഗളൂരുവിലെ ഫ്‌ളാറ്റിലാണ് അരും കൊല നടന്നത്.യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വഴക്കിനിടയില്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. യുവതി വിവാഹിതയാണ്. കൃത്യം നടക്കുന്ന സമയത്ത് ഭര്‍ത്താവ് ഫ്‌ളാറ്റിലുണ്ടായിരുന്നില്ല. മറ്റൊരു മുറിയിലായിരുന്ന ഭര്‍തൃമാതാവ് കൊലപാതകത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും പോലീസ് വ്യക്തമാക്കി.
 

Latest News