പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി

തിരുവനന്തപുരം- അഞ്ചുതെങ്ങില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി.  അഞ്ചുതെങ്ങ് സ്വദേശിയായ സിജോ ആണ് പിടിയിലായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്  പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ അഞ്ചുതെങ്ങിലെ കയിക്കര ആണ്ടിതിട്ടയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ അഞ്ചുതെങ്ങ് പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്ടിതിട്ടയില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്. പ്രതി സിജോയെ പോലീസ് അറസ്റ്റ് ചെയ്തതും.  ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News