ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോട്ടയം - വീട്ടില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ തുണ്ടത്തില്‍ കിഴക്കേക്കരയിലെ ബാബു (72) വാണ് ഭാര്യ അമ്മിണിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ബാബുവിനെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മാനസിക രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്ന ആളാണെന്നും നാല് മാസം മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലിസ് പറഞ്ഞു. ഇടത് കൈയ്ക്കും പുരികത്തിനും വെട്ടേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മിണി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.  

 

Latest News