Sorry, you need to enable JavaScript to visit this website.

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ അഞ്ച് റെയില്‍വേ ജീവനക്കാരെ സി ബി ഐ കസ്റ്റഡിയിലെടുത്തു

ഭുവനേശ്വര്‍ - ഒഡീഷയില്‍ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തില്‍  അഞ്ച് റെയില്‍വേ ജീവനക്കാരെ സി ബി ഐ സംഘം കസ്റ്റഡിയില്‍ എടുത്തു. അപകടം നടന്ന ബഹനഗ ബസാര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, ഗേറ്റ് മാന്‍ എന്നിവരടക്കം അഞ്ച് പേരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഒന്‍പത് റെയില്‍വേ ഉദ്യോഗസ്ഥര്‍ സി ബി ഐയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലായി 1നൂറിലേറെ പേരെ പേരെ സി ബി ഐ സംഘം ചോദ്യം ചെയ്തിരുന്നു.
മരണത്തിന് ഇടയാക്കിയ അശ്രദ്ധ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം നടന്നത്. അപകടത്തില്‍ 288 പേര്‍ മരിക്കുകയും 1100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

 

 

Latest News