റിയല്‍മി 11 പ്രൊ സീരിസ് 5ജി അവതരിപ്പിച്ചു 

കൊച്ചി- മികച്ച ടെക്‌നോളജി ബ്രാന്‍ഡും വിശ്വസനീയ സ്മാര്‍ട്ട്‌ഫോണ്‍ സേവന ദാതാവുമായ റിയല്‍മി 11 പ്രോ സീരീസ് 5ജി പ്രഖ്യാപിച്ചു. രണ്ട് മികച്ച സ്മാര്‍ട്ട് ഫോണുകളാണ് ഈ സീരിസില്‍ അവതരിപ്പിക്കുന്നത്- റിയല്‍മി 11 പ്രൊ പ്ലസ് 5ജിയും റിയല്‍മി 11 പ്രൊ 5ജിയും.

ഉപയോക്താക്കള്‍ക്ക് മികച്ച ഇന്‍-ക്ലാസ് പ്രീമിയം അനുഭവം നല്‍കുന്നതിന് പ്രശസ്ത മുന്‍ ഗൂച്ചി പ്രിന്റ് ആന്‍ഡ് ടെക്‌സ്റ്റൈല്‍ ഡിസൈനറായ മാറ്റെയോ മെനോട്ടോയുമായി സഹകരിച്ച് റിയല്‍മി ഡിസൈന്‍ സ്റ്റുഡിയോ പ്രീമിയം മാസ്റ്റര്‍ ഡിസൈനാണ് പുറത്തിറക്കിയിരിക്കുന്നത്.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും സൂപ്പര്‍സൂമും ഉള്ള 4എക്‌സ് ലോസ്ലെസ് സൂം ഉള്ള ലോകത്തിലെ ആദ്യത്തെ 200 എംപി ക്യാമറ ഫീച്ചര്‍ ചെയ്യുന്ന റിയല്‍മി 11 പ്രൊപ്ലസ് 5ജിയില്‍ 120ഹേര്‍ട്‌സ് കര്‍വ്ഡ് വിഷന്‍ ഡിസ്‌പ്ലേ, 100വാട്സ് സൂപ്പര്‍ വിഒഒസി ചാര്‍ജിംഗ്, 5000എംഎഎച്ച് ബാറ്ററി, മീഡിയടെക് ഡൈമന്‍സിറ്റി 7050 5ജി ചിപ്‌സെറ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. സണ്‍റൈസ് ബീജ്, ഒയാസിസ് ഗ്രീന്‍, ആസ്ട്രല്‍ ബ്ലാക്ക് നിറങ്ങളിലും 8ജിബി+256ജിബി, 12ജിബി+256ജിബിയിലും ഇത് ലഭ്യമാണ്. 

റിയല്‍മി 11 പ്രൊ 5ജിയില്‍ 120 ഹേര്‍ട്‌സ് കര്‍വ്ഡ് വിഷന്‍ ഡിസ്‌പ്ലേ ഫീച്ചര്‍ ചെയ്യുന്നതോടൊപ്പം മീഡിയടെക് ഡിമൈന്‍സിറ്റി 7050 5ജി ചിപ്‌സെറ്റ്, 100എംപി ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ പ്രൊലൈറ്റ് ക്യാമറ, 67വാട്സ് സൂപ്പര്‍ വിഒഒസി ചാര്‍ജ്ജ്, വലിയ 5000എംഎഎച്ച് ബാറ്ററി എന്നിവ സജ്ജീകരിച്ചിരിക്കുന്നു. സണ്‍റൈസ് ബീജ്, ഒയാസിസ് ഗ്രീന്‍, ആസ്ട്രല്‍ ബ്ലാക്ക് നിറങ്ങളിലും മൂന്ന് സ്റ്റോറേജ് വകഭേദങ്ങളിലുമാണ് ലഭ്യമാകുക. 

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്ത റിയല്‍മി നമ്പര്‍ സീരീസിന് ഇന്ത്യയില്‍ 32 ദശലക്ഷത്തിലധികവും ആഗോളതലത്തില്‍ 50 ദശലക്ഷത്തിലധികവും ഉപഭോക്താക്കളാണുള്ളത്. പ്രതിദിനം ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടാകുന്നത്.

Latest News