Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂർ എയർപോർട്ടിനോടുള്ള അവഗണന അവസാനിപ്പിക്കണം -പ്രവാസി വെൽഫെയർ

പ്രവാസി വെൽഫെയർ ദമാം-കണ്ണൂർ, കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം.

ദമാം- കണ്ണൂർ എയർപോർട്ടിനോടുള്ള അവഗണന അധികൃതർ അവസാനിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ ദമാം-കണ്ണൂർ, കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും ആവശ്യത്തിനു വിമാന സർവീസുകൾ ഏർപ്പെടുത്താതെയും, ഉള്ള സർവീസുകൾ മുടങ്ങുമ്പോൾ പകരം സർവീസുകൾ ഇല്ലാതെയും പ്രവാസികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ ഗൗരവത്തോടെ സർക്കാരും ഏവിയേഷൻ അതോറിറ്റികളും പരിഗണിക്കണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. 
ദമാമിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിൽ തുടരുന്ന അനിശ്ചിതത്വം അവധിക്കാലത്ത് യാത്ര ഉദ്ദേശിക്കുന്ന നിരവധി പ്രവാസി യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. കണ്ണൂരിൽ നിന്ന് ദമാം അടക്കമുള്ള സൗദിയിലെക്കുള്ള ഉയർന്ന ടിക്കറ്റ് നിരക്കും ആദ്യം മുതലേ ഉണ്ടാക്കിയിരുന്ന പ്രതിസന്ധി, ഗോ എയർ സർവീസ് നിർത്തലാക്കുന്നതോട് കൂടി ദമാമിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്ര എന്ന കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ പ്രതീക്ഷ ഇല്ലാതാക്കുകയാണ്. 
വിദേശ വിമാന കമ്പനികൾക്ക് അടക്കം കൂടുതൽ വിമാന സർവീസുകൾക്ക് അനുമതി കൊടുത്തു പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കണ്ണൂർ വിമാനത്താവളത്തെ പൂർണമായി ഉപയോഗിക്കാനും ചരക്ക്, യാത്രാ രംഗത്തെ സാധ്യതകളെ ഉപയോഗപ്പെടുത്താനും കേന്ദ്ര സർക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷക്കീർ ബിലാവിനകത്ത്, ജമാൽ പയ്യന്നൂർ, ജംഷാദ് അലി, തൻസീം, സലീം, നവീൻ, സിറാജ് തലശ്ശേരി, ഷമീം, ജാബിർ എന്നിവർ സംസാരിച്ചു.

Latest News