കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെകടര്‍ വിജിലന്‍സിന്റെ പിടിയില്‍.

ആലപ്പുഴ - കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെകടര്‍ വിജിലന്‍സിന്റെ പിടിയില്‍. അമ്പലപ്പുഴ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സതീഷ് ആണ് പിടിയിലായത്. ദേശീയപാത വികസന പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട   നിര്‍മ്മാണ കമ്പനിയുടെ ഉപകരാറുകാരന്റെ പക്കല്‍ നിന്ന് ണം കൈപ്പറ്റിയപ്പോഴാണ് വിജിലന്‍സ് പിടികൂടിയത്. ഓവര്‍ ലോഡുമായി വരുന്ന ലോറികള്‍ കടത്തിവിടുന്നതിന് മാസപ്പടിയായി 25000 രൂപയാണ് വാങ്ങിയത്. കരാറുകാരന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മോട്ടാര്‍ വാഹന വകുപ്പിന്റെ  വാഹനത്തില്‍ നിന്ന് പണം വിജിലന്‍സ് കണ്ടെത്തുകയായിരുന്നു.

 

Latest News