കോഴിക്കോട്-ഇന്ത്യയിലെ ആദ്യത്തെ ബ്രാന്റഡ് ഹാർഡ്‌വുഡ് ഉൽപന്നമായ 'ഹിൽവുഡ്' വിപണിയിലെത്തി. മരവ്യവസായ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യത്തിന്റെ പിൻബലമുള്ള യുവ സംരംഭകരായ ഷാസ് അഹമ്മദും ഷിബിൽ മൊഹിദ്ദീനും ചേർന്നാണ് പ്രൊഡക്റ്റ് ലോഞ്ച് ചെയ്തത്.
ഇതോടെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്ന വിവിധ തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരമാകും. മലേഷ്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരഉരുപ്പടികൾ രാസപ്രക്രിയയിലൂടെ സംസ്‌കരിച്ച ശേഷം ഗുണനിലവാരം ഉറപ്പു വരുത്തി ലഭ്യമാക്കുകയാണ് 'ഹിൽവുഡ്' എന്ന ബ്രാൻഡിന്റെ ലക്ഷ്യം. ഇന്ത്യൻ കാലാവസ്ഥക്ക് അനുയോജ്യമായ വിധം മികച്ച ഗുണനിലവാരം, ഉറപ്പ്, സുരക്ഷ എന്നിവക്ക് പുറമെ മര ഉൽപന്നങ്ങളുടെ സൗന്ദര്യവും ആകർഷണീയതയും നിലനിർത്തി ക്കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. മരഉൽപന്നങ്ങളുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്ത സാഹചര്യത്തിൽ കെട്ടിട നിർമാണ രംഗത്ത് മരത്തിന് പകരമായി ഉപയോഗിച്ചു വന്നിരുന്ന കോൺക്രീറ്റ്-ഇരുമ്പ് ഉൽപന്നങ്ങളോട് ഉപഭോക്താക്കൾക്കുണ്ടായ അസംതൃപ്തി പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് 'ഹിൽവുഡ്' രംഗത്ത് വന്നിരിക്കുന്നത്. വർഷങ്ങൾ ഈടുനിൽക്കുക മാത്രമല്ല, പ്രകൃതിയുടെ സ്വാഭാവികമായ ആകർഷണീയത നിലനിർത്തിക്കൊണ്ടുള്ള ഉൽപന്നങ്ങൾ നിർമിക്കാൻ പുതിയ ബ്രാൻഡിനാവുമെന്നും വാതിൽ, ജനൽ എന്നിവ എളുപ്പത്തിൽ നിർമിക്കാവുന്ന രീതിയിലാണ് ഇവയുടെ നിർമാണമെന്നും യുവസംരംഭകരായ ഷാസ് അഹമ്മദ്, ഷിബിൽ മൊഹിദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗാരണ്ടി ഉറപ്പു നൽകുന്ന ഈ ബ്രാൻഡഡ് ഡോർ, വിൻഡോ ഫ്രെയിമുകൾ എന്നിവ നിർമാണ മേഖലയിൽ വൻമാറ്റത്തിന് വഴിയൊരുക്കും. പ്രകൃതി സംരക്ഷണത്തിനും പാരിസ്ഥിതിക അവബോധത്തിനും പ്രാധാന്യം നൽകുന്ന ആധുനിക കാലത്ത് 'ഹിൽവുഡ്' ഉൽപന്നങ്ങൾ വിപണിയിൽ വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന് 75 വർഷമായി തടിക്കച്ചവടത്തിലും നിർമാണത്തിലും മുൻപന്തിയിലുള്ള കുടുംബത്തിൽ നിന്നുള്ള ഷാസ് അഹമ്മദ്, ഷിബിൽ മൊഹിദ്ദീൻ എന്നിവർ അറിയിച്ചു. പിതാവ് വി. ഷെരീഫ്, പി.ആർ.ഒ കെ. സുരേഷ്
എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.