കോഴിക്കോട്-കഴിഞ്ഞ 25 വർഷമായി യു.എ.ഇയലെ മലയാളികളെ ആകർഷിച്ച പ്രിയ ബ്രാൻഡായ ടേസ്റ്റി ഫുഡ് കേരളത്തിലേക്കും വരുന്നു. മികച്ച ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തിന് പേരുകേട്ട ടേസ്റ്റി ഫുഡ് പ്രാദേശിക ഭക്ഷ്യ വിപണി രംഗത്ത് പുതിയ രീതികൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. രുചികരമായ ഭക്ഷ്യവസ്തുക്കൾ കൊണ്ട് കേരളീയരുടെ മനസ്സും അടുക്കളയും കീഴടക്കുവാനാണ് ടേസ്റ്റി ഫുഡ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ ഓപറേഷൻസ് ആരംഭിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈലൈറ്റ് മാളിൽ ലോഞ്ച് ഇവന്റ് സംഘടിപ്പിച്ചു. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും വിവിധ തരം വിനോദ പരിപാടികളും ഉൾപ്പെടെയായിരുന്നു പരിപാടി. പ്രശസ്ത നടി അനാർക്കലിയും പ്രശസ്ത ഹാസ്യനടൻ കല്ലുവും പരിപാടിയുടെ പകിട്ട് കൂട്ടാൻ എത്തുമ്പോൾ കാലിക്കറ്റ് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, സാദിഖലി ശിഹാബ് തങ്ങൾ, നെസ്റ്റോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സിദ്ദീഖ് എന്നിവരും പങ്കെടുത്തു.
'ടേസ്റ്റി ഫുഡിന്റെ സമ്പന്നമായ പാചക പാരമ്പര്യവും ഗുണനിലവാരത്തിലുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും കേരളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ടേസ്റ്റി ഫുഡ് എം.ഡി മജീദ് പുല്ലഞ്ചേരി പറഞ്ഞു. 'ഞങ്ങളുടെ ബ്രാൻഡ് കാൽ നൂറ്റാണ്ടായി ഗൾഫിലെ മലയാളികളുടെ മനസ്സുകളിൽ പ്രതിധ്വനിക്കുന്നു. ആ വിജയം ഞങ്ങളുടെ നാട്ടിൽ പുനഃസൃഷ്ടിക്കാൻ ഞങ്ങൾ ആവേശഭരിതരാണെന്നും ഉപഭോക്താക്കളെ ഞങ്ങളുടെ ആധികാരിക രുചികളാൽ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും നന്മക്കും മുൻഗണന നൽകുന്നതായിരിക്കും ഭക്ഷണമെന്ന് ടേസ്റ്റി ഫുഡ് സി.ഇ.ഒ ഷാജി ബലയമ്പത്ത് അഭിപ്രയപ്പെട്ടു. ടേസ്റ്റി ഫുഡ് കേരള ഓപറേഷൻസ് ജി.എം അരുൺ മോഹനൻ, ട്രേഡ് മാർക്കറ്റിംഗ് മാനേജർ ഫസ്‌ന തൈക്കുളത്തിൽ എന്നിവരും പങ്കെടുത്തു.