തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ ഗര്‍ഭിണിക്കെതിരെ അതിക്രമം

തിരുവനന്തപുരം - നഗരത്തില്‍ വീണ്ടും യുവതിക്ക് നേരെ അതിക്രമം.  വഴിയാത്രക്കാരിയായ ഗര്‍ഭിണിയെ ഇന്ന് ഉച്ചയ്ക്ക് തമ്പാനൂരില്‍ നടുരോഡില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. യുവതി രേഖാമൂലം പോലീസിന്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. അജ്ഞാതനായ ആള്‍ പിന്നാലെയെത്തി യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു.  ഒരു സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരിയായ സ്ത്രീ ഉച്ചക്ക് വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴാണ് സംഭവം. യുവതി സ്റ്റേഷനിലെത്തി വിവരങ്ങള്‍ പറഞ്ഞെങ്കിലും രേഖാമൂലം പരാതി എഴുതി നല്‍കാന്‍ തയ്യാറായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം പതിവായിരിക്കുകയാണ്

 

Latest News