മോൻസൻ മാവുങ്കൽ പ്രതിയായ കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും, രണ്ടാം പ്രതിയാക്കി

കൊച്ചി- പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ പ്രതിയായ പണം തട്ടിപ്പു കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ക്രൈം ബ്രാഞ്ചിന്റെ ഓഫീസിൽ ഹാജരാകാൻ സുധാകരന് നിർദ്ദേശംനൽകി. ഈ കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. മോൻസൻ മാവുങ്കലിന് ഒപ്പമുള്ള സുധാകരന്റെ ചിത്രങ്ങൾനേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ മോൻസനുമായി ഒരു ബന്ധവുമില്ലെന്നും കണ്ണ് ചികിത്സയുമായി ബന്ധപ്പെട്ട് അഞ്ചു തവണ പോയിട്ടുണ്ടെന്നുമാണ് സുധാകരൻ പറഞ്ഞത്. ഫലം കിട്ടാതെ വന്നതോടെ ചികിത്സ നിർത്തിയെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
 

Latest News