ഭാര്യയെ മഴുകൊണ്ട് വെട്ടിക്കൊന്ന ശേഷം മകനുമായി കുളത്തില്‍ ചാടി

ജയ്പൂര്‍- രാജസ്ഥാനില്‍ ഭാര്യയെ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം യുവാവ് മകനോടൊപ്പം കുളത്തില്‍ ചാടി. ചുരു ജില്ലയിലാണ് സംഭവം. റബുദി സ്വദേശിയായ രാജ്പാലാണ് (38) വയലില്‍വെച്ച് കോടാലി ഉപയോഗിച്ച് ഭാര്യ ലതയെ (33) കൊലപ്പെടുത്തിയതെന്ന് ഹമിര്‍വാസ് എസ്എച്ച്ഒ രാധേശ്യാം പറഞ്ഞു.
ട്രക്ക് െ്രെഡവറായ ഇയാള്‍ പിന്നീട് അഞ്ച് വയസുള്ള മകന്‍ മോഹിത്തിനൊപ്പം വീടിനടുത്തുള്ള കുളത്തില്‍ ചാടിയെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ നിലവിളി കേട്ട് അവരുടെ ബന്ധുക്കള്‍ കുളത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്തിയതായും എസ്എച്ച്ഒ പറഞ്ഞു. രാജ്പാലിനെ ചോദ്യം ചെയ്തു വരികയാണെന്നും
പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതി  മനോരോഗത്തിനുള്ള മരുന്നുകള്‍ കഴിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

 

Latest News